റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയ്ക്ക് വധശിക്ഷ

December 21, 2020 - 8:12 pm

ഗുവാഹത്തി: അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. അസമിലെ ബിശ്വനാഥ് ജില്ലയിലെ അഡീഷണണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ബന്ധുവായ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന മങ്കല്‍ പായികിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.
ബിശ്വനാഥ് ജില്ലയിലെ ദെകോരായ് ടീ ഗാര്‍ഡന് സമീപം 2018 ലാണ് മങ്കല്‍ പായിക് ബാലികയെ പീഡിപ്പിച്ചു കൊന്നത്.

പെണ്‍കുട്ടിയുടെ ബന്ധുവായിരുന്ന മങ്കല്‍ പായിക് കുട്ടിയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. സംഭവ ദിവസം കുട്ടിക്ക് ചോക്ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച്‌ പീഡനം നടത്തിയ പ്രതി പെണ്‍കുട്ടിയെ ക്രൂരമായി കൊന്ന് മൃതദേഹം ഒളിപ്പിച്ചു. കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കാട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. പരിശോധനയില്‍ കുഞ്ഞ് പീഡനത്തിനിരയായതായും വ്യക്തമായി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മങ്കല്‍ പായിക്കാണ് പ്രതിയെന്ന് വ്യക്തമായത്. ഐപിസി 363, 376(A0, 302, 201 വകുപ്പുകളും പോക്‌സോയും ആണ് പ്രതിക്കെതിരെ ചുമത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *