ഷിഗെല്ലാ രോഗം നിയന്ത്രണത്തിലാക്കിയതായി ഡിഎംഒ

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രദേശത്ത് ഷിഗെല്ല രോഗം ബാധിക്കുന്നത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ നിയന്ത്രണത്തിലാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍തന്നെ ആരോഗ്യ വകുപ്പു ജീവനക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയായിരുന്നു. കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവൃത്തി പൂര്‍ത്തിയാക്കി. ബോധവല്‍ക്കരണത്തിന് പുറമേ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

ഷിഗെല്ലാ ബാക്ടീരിയ വരുത്തി വയ്ക്കുന്ന രോഗം പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. വയറിളക്കം, പനി,വയറുവേദന.ഛര്‍ദ്ദി,ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഗുരുതരാവസ്ഥയിലാവുമ്പോഴാണ് മരണം സംഭവിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →