കോഴിക്കോട്: യൂഡിഎഫിന്റെ അഭ്യന്തര കാര്യങ്ങലില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച എംഎസ് എഫ് ദേശീയ നേതാവ് അഡ്.ഫാത്തിമ തെഹ് ലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. വളരെ മോശമായ ഭാഷയിലാണ് പലരുടേയും കമന്‍റ്. ഫാത്തിമ മുഖ്യമന്ത്രിക്കെതിരെ പോസ്‌റ്റ് ചെയ്‌ത ഫേസ്‌ബുക്ക് കുറിപ്പിലെ പദപ്രയോഗമാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാല്‍ ഇതില്‍ വിശദീകരണവുമായി ഫാത്തിമ തെഹ്‌ലിയ രംഗത്തുവന്നു.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് യോജിച്ച ഭാഷയിലാണ് മറുപടി നല്‍കിയതെന്ന് അവര്‍ പറഞ്ഞു. തന്‍റെ വാക്കുകളില്‍ ഒരു ഖേദവുമില്ല. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിനുളള കൃത്യമായ മറുപടിയാണ് ഞാന്‍ കൊടുത്തത് വര്‍ഗ്ഗീയത പറഞ്ഞ് സമൂഹത്തില്‍ ഭീതിയുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് അതിനെതിരെ രാഷ്ട്രീയമായി പ്രതീകരിക്കുകയാണ്‌ചെയ്‌തത്. തന്റെ പ്രതികരണത്തിനെതിരെ വലിയ ആക്രമണമാണ് ഫേസ്‌ബുക്കില്‍ നടക്കുന്നത്. എന്നോട് മാന്യമായി സംസാരിക്കണമെന്ന് പറയുന്നവരുടെ ഭാഷ അത്ര നല്ലതല്ല. വ്യക്തി ഹത്യയാണ് പലരും നടത്തുന്നത്. തനിക്ക് ഒരു പേടിയും ഇല്ലെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.
തന്റെ വാക്കുകളാണ് സൈബര്‍ സഖാക്കളെ ചൊടിപ്പിച്ചത് .മുഖ്യമന്ത്രി പദവി മറന്നാണ് പ്രവര്‍ത്തിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നുപോലെയാണ് മുഖ്യ മന്ത്രി സംസാരിച്ചത്. ഞാന്‍ പറഞ്ഞ വാക്കുകള്‍ ഒരു പുരുഷന്‍ പറഞ്ഞാല്‍ ഇത്രവലിയ പ്രശ്‌നമില്ല.ഒരു സത്രീ പ്രതീകരിച്ചുഎന്നതാണ് പലരുടേയും ആക്ഷേപം. അതേസമയം പലരും തനിക്ക് പിന്തുണ പ്രഖ്യാപിച്ച് വിളിച്ചു. ഒറിജിനല്‍ ഐഡിയില്‍ നിന്നാണ് പലരും തനി്‌ക്കെതിരെ കമന്‍റ് ചെയ്യുന്നത്. ഇതിനെതരെ എന്തു നടപടി സ്വീകരിക്കുന്നത് ആലോചിച്ചുവരികയാണ്. മുസ്ലീം ലീഗുമായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും ഫാത്തിമ തെഹലിയ പറഞ്ഞു. കോഴിക്കോട് ജില്ലാ കോടതിയില്‍ അഭിഭാഷകയാണ് അവര്‍



