സംസ്ഥാനത്ത് 10,12, ക്ലാസുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം വ്യാഴാഴ്ച(17/12/2020) എടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 10,12, ക്ലാസുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം വ്യാഴാഴ്ച(17/12/2020) എടുക്കും .ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

ജനുവരിയോടെ 50 ശതമാനം വിദ്യാര്‍ത്ഥികളുമായി ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താനാണ് നീക്കം. ഇന്നുമുതല്‍ 10, 12 ക്ലാസുകളിലെ 50 ശതമാനം അദ്ധ്യാപകരോട് സ്‌കൂളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്താനും ആലോചനയുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →