അട്ടിമറി വിജയം നേടിയ മു​സ്​​ലിം ലീഗ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ക​ട​യ്ക്ക്​ തീ​യി​ട്ടു

തി​രൂ​ര്‍: പു​റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ക​ട​യ്ക്ക്​ തീയിട്ടു. 17ാം വാ​ര്‍​ഡ് എ​ട​ക്ക​നാ​ടി​ല്‍ നി​ന്നും അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ പ​ന​ച്ചി​യി​ല്‍ നൗ​ഫ​ലിന്റെ കാ​വി​ല​ക്കാ​ടു​ള്ള കാ​റ്റ​റിം​ഗ് സ​ര്‍​വീ​സ് ക​ട​യാ​ണ് തീയിട്ടത്. 16-12-2020 ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോടെയാണ് സംഭവം.

തീ ആ​ളി​പ്പ​ട​ര്‍​ന്ന് സ​മീ​പ​ത്തെ തെ​ങ്ങു​ക​ളി​ലേ​ക്കും പ​ട​രാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ തീ​യ​ണ​ക്കാ​നുള്ള ശ്രമം ആരംഭിച്ചു. തിരൂരിൽ നിന്നും ഫയർഫോഴ്സും എത്തിയിരുന്നു.

അക്രമത്തിന് പിന്നിൽ സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ ആരോപിച്ചു. ചിലർ നൗ​ഫ​ലി​ന്റെ വീ​ട്ടി​ല്‍ വ​ന്ന് അ​ക്ര​മം ന​ട​ത്തി​യ​താ​യും ആ​പണമുണ്ട്. എ​ട​ക്ക​നാ​ട് വാ​ര്‍​ഡി​ല്‍ നൗ​ഫ​ല്‍, സി.​പി.​എം മു​തി​ര്‍​ന്ന നേ​താ​വ് കെ.​വി.​സു​ധാ​ക​ര​നെ ഇ​രു​നൂ​റി​ലേ​റെ വോ​ട്ടു​ക​ള്‍ക്കാണ് തോൽപ്പിച്ചത്.

Share
അഭിപ്രായം എഴുതാം