പാര്‍ട്ടികള്‍ പലതുമാറി ഒടുവില്‍ വിമതയായി, എന്നിട്ടും നാലാംതവണയും വിജയം തേടിയെത്തി

അമ്പലപ്പുഴ: അമ്പലുഴ വടക്കുപഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച ലേഖാമോള്‍ പല പാര്‍ട്ടി മാറിയും വിമതയായും മത്സരിച്ച്‌ ലേഖ തുടര്‍ച്ചയായിനാലാം തവണയും വിജയം കരസ്ഥമാക്കി. 2005 ല്‍ ഡിഐസിസ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ വിജയിച്ച ലേഖ 2010ല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിമതയായി മത്സരിച്ച്‌ 267 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇത്തവണയും ഇതേ വാര്‍ഡില്‍ സ്വതന്ത്രയായി മത്സരിച്ച്‌ ഇരുമുന്നണികളുമായി ഏറ്റുമുട്ടി 47 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വജയിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →