റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടുമുന്നണികളും പിന്തുണച്ചിട്ടും അമ്മണി രാഘവന്‍ തോറ്റു

December 17, 2020 - 11:34 am

കിഴക്കമ്പലം: തദ്ദേശ തെരെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ കുമ്മനോട് വാര്‍ഡില്‍ യുഡിഎഫും, എല്‍ഡിഎഫും ഒന്നിച്ച് പിന്തുണച്ചിട്ടും സ്വതന്ത്ര സ്ഥാനാര്‍തഥി അമ്മിണി രാഘവന്‍ തോറ്റു. ട്വന്‍രി 20 യുടെ ശ്രീഷ പിഡിയാണ് വിജയിച്ചത്. ശ്രീഷ 808 ഉം അമ്മിണി 658 വോട്ടും നേടി . ബിജെപിയുടെ അഞ്ചു രാജീവിന് 89 വോട്ടും ലഭിച്ചു.

അമ്മിണി തങ്ങളുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ഇരുമുന്നണികളും പോസ്റ്റര്‍ പതിച്ച് പ്രചരണം നടത്തിയിരുന്നു. ട്വന്റി 20 യെ തോല്‍പ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിച്ചത്. ട്വന്റി 20 ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കിറ്റക്‌സ് അന്ന ഗ്രൂപ്പ് സ്ഥാപനത്തിലെ ജീവനക്കാര്‍ വോട്ടുചെയ്യാനെത്തിയപ്പോള്‍ ആക്രമിച്ചോടിക്കാന്‍ ശ്രമിച്ചതും കുമ്മനോട്ടെ വാര്‍ഡിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *