എറണാകുളം ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലെ ആറാം പ്ലാറ്റ്ഫോമിലെ പ്രവേശന കവാടം തുറക്കുന്നു

കൊച്ചി : എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലെ ആറാം പ്ലാറ്റ്‌ഫോമിലെ രണ്ടാം പ്രവേശന കവാടം ബുധനാഴ്ച മുതല്‍ തുറക്കും. എല്ലാ യാത്രക്കാര്‍ക്കും ഈ വഴിയിലൂടെ പ്രവേശിക്കാം. സംസ്ഥാനത്തിനുളളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുറത്തേക്കിറങ്ങാനും ഈ കവാടം ഉപയോഗിക്കാം.

മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലൂടെ മാത്രമേ പുറത്തേക്കിറങ്ങാന്‍ അനുവാദമുളളു. കോവിഡ് പാശ്ചാത്തലത്തില്‍ കണ്‍ഫേം റിസര്‍വേഷന്‍ ടിക്കറ്റുളള യാത്രക്കാര്‍ക്ക് മാത്രമായിരിക്കും സ്‌റ്റേഷനില്‍ പ്രവേശനാനുമതി. പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ നല്‍കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →