ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ്

ഫത്തോര്‍ദ: ഐഎസ്‌എല്ലിൽ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെ 3 -2 ന് വീഴ്ത്തി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഹൈദരാബാദിന്റെ തിരിച്ചുവരവ്. ഒരു മിനിറ്റിനിടെ ഇരട്ടഗോള്‍ നേടിയ ക്യാപ്റ്റന്‍ അരിഡാനെ സന്റാനെയാണ് അവരുടെ വിജയശില്‍പ്പി. നേരത്തേ സന്റാന പെനല്‍റ്റി പാഴാക്കിയിരുന്നു. ഹാളിചരണ്‍ നര്‍സാരിയാണ് മൂന്നാം ഗോള്‍ കുറിച്ചത്. ജാക്വസ് മഗോമയാണ് ഈസ്റ്റ് ബംഗാളിന്റെ രണ്ടും അടിച്ചത്. അഞ്ച് കളികളില്‍ നാലിലും തോറ്റ ഈസ്റ്റ് ബംഗാള്‍ പട്ടികയില്‍ അവസാന സ്ഥാനത്താണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →