തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം .ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 -12-2020 ചൊവ്വാഴ്ച പരിഗണിക്കും.
അന്വേഷണ സംഘം തൊണ്ടി മുതലായി കോടതിയിൽ സമർപ്പിച്ച സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകർപ്പെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ബോധിപ്പിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
പോലീസ് സമർപ്പിച്ച രണ്ട് ഡിവിഡികൾ നൽകണം എന്ന് ആവശ്യപ്പെട്ട് ശ്രീറാം സമർപ്പിച്ച ഹർജിയിലാണ് ഡിവിഡി പകർപ്പ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നത്.
ദൃശ്യങ്ങളിൽ മാറ്റം വരുത്താതെ വേണം പകർപ്പെടുക്കാനെന്നും തുറന്ന കോടതിയിൽ വച്ച് ദൃശ്യങ്ങൾ കണ്ട ശേഷം മാത്രമേ പകർപ്പ് പ്രതികൾക്ക് നൽകാനാവൂ എന്നും കോടതി നിർദേശിച്ചിരുന്നു. അതല്ലെങ്കിൽ വിചാരണ വേളയിൽ ഡിവിഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികൾ രംഗത്തെത്തുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

