അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

December 12, 2020 - 8:14 pm

2020-21 ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷിച്ചവരുടെ പ്രവേശനത്തിന് ഡിസംബർ എട്ട്, ഒൻപത്, 10 തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കോളേജ് ഓപ്ഷനുകൾ നൽകിയവരുടെ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി ഡിസംബർ 15 നകം ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ അഡ്മിഷന് ഹാജരാകണം. ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഹാജരാകേണ്ട തീയതിക്കായി അതതു കോളേജുകളുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ:0471-2560363, 364.

ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105277

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *