തിരുവനന്തപുരം: സംസ്ഥാനത്ത മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ഡിസംബര്‍ 17നാണ് യോഗം .യോഗത്തില്‍ പൊതു, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പടെയുളളവര്‍ പങ്കെടുക്കും. പൊതു പരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു കാര്‍ക്ക് ജനുവരിയില്‍ ക്ലാസ് തുടങ്ങുന്നതിനെപ്പറ്റി സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുളള കോവിഡ് സാഹചര്യം കൂടി വിലയിരുത്തിയാവും തീരുമാനമെടുക്കുക..
ഈ മസം 17 മുതല്‍ പത്ത്,പ്ലസ്ടു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരില്‍ 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയില്‍ സ്‌കൂളുകളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ ഫലപ്രമായി വിദ്യര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിനായാണ് അദ്ധ്യാപകരോട് സ്‌കൂളിലെത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ നര്‍ദ്ദേശം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ താമസിക്കാതെ പുറപ്പെടുവിക്കും.ഏപ്രിലിനകം പൊതുപരീക്ഷ നടത്താനാണ് ആലോചിക്കുന്നത് പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയം കൂടി പരിഗണിച്ചായിരിക്കും പരീക്ഷാ തീയതി തീരുമാനിക്കുക.

