റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി

December 9, 2020 - 9:39 pm

കണ്ണൂര്‍: കണ്ണൂരില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി. മാലൂര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ഒളിച്ചോടിയത്. ഭര്‍തൃമതിയായ സ്ഥാനാർത്ഥി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പമാണ് പോയത്.

ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പ്രചരണ തിരക്കുകള്‍ക്കിടയിൽ
ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്.തുടർന്ന് പേരാവൂര്‍ സ്‌റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് പോയി. സ്ഥാനാര്‍ഥി പിന്നെ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം ഒളിച്ചോടിയ വിവരം അറിഞ്ഞത്. യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *