തിരുവനന്തപുരം: കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ ചികിത്സയിലാണെന്ന് പോലീസ് കണ്ടെത്തി. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെയാണ് കിള്ളിയാറിന്റെ കൈവഴിയായ നെട്ടറ തോട്ടിലേക്ക് മാലിന്യമൊഴുക്കാനായി ലോറിയെത്തിയത്. വാഹനം പുറക്കോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ലോറി തലകീഴായി മറിയുകയായിരുന്നു.
ശബ്ദം കേട്ട നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപെട്ടിരുന്നു. പിന്നാലെ ലോറിയിലുണ്ടായിരുന്ന കക്കൂസ് മാലിന്യം പ്രദേശത്താകെ പരന്നു. വിവരമറിഞ്ഞെത്തെിയ ഫയര്‍ ഫോഴ്സ് പ്രദേശം വൃത്തിയാക്കിയെങ്കെിലും ദുര്‍ഗന്ധം മാറിയില്ല.
പ്രദേശത്ത് ഇപ്രകാരം മാലിന്യം തളളുന്നത് പതിവാണെന്നും പലകുറി പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. അന്വേഷണത്തില്‍ ബാലരാമപുരം സ്വദേശിയുടേതാണ് വാഹനമെന്ന് പൊലീസ് കണ്ടെത്തി. ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡ്രൈവറേയും ഉടമയേയും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

