റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റീ നിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാലറ്റുകള്‍ തപാലിലൂടെയും അയച്ച് കൊടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. നിലവില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവര്‍ക്ക് സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ താമസ സ്ഥലത്ത് നേരിട്ടെത്തിയാണ് സ്പെഷ്യല്‍ തപാല്‍ ബാലറ്റ് നല്‍കുന്നത്. ചില സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടെത്തുന്നതിനും ബാലറ്റ് നല്‍കുന്നതിനും അസൗകര്യങ്ങള്‍ നേരിട്ടത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ബാലറ്റ് പേപ്പറുകള്‍ നേരിട്ട് നല്‍കാന്‍ കഴിയാത്ത സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് അവരുടെ മേല്‍വിലാസത്തിലേക്ക് വരണാധികാരികള്‍ ബാലറ്റുകള്‍ തപാല്‍ മാര്‍ഗ്ഗമാണ് അയ യ്ക്കുക. സ്പെഷ്യല്‍ ബാലറ്റിനായി സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് നേരിട്ടും വരണാധികാരിക്ക് അപേക്ഷ നല്‍കാവുന്നതാണ്. ബാലറ്റിനോടൊപ്പമുള്ള സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ഉത്തരവ് ഇറക്കും. സ്പെഷ്യല്‍ ബാലറ്റ് അയച്ചുകഴിഞ്ഞാല്‍ വോട്ടര്‍പ്പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പിയില്‍ എസ്.പി.ബി എന്ന് അടയാളപ്പെടുത്തും. ബാലറ്റ് ലഭിക്കുന്ന കവറിനുള്ളില്‍ അപേക്ഷാ ഫോം (ഫാം 19 ബി), സത്യപ്രസ്താവന (ഫാം 16), ബാലറ്റ് പേപ്പര്‍, ബാലറ്റ് പേപ്പര്‍ ഇടാനുള്ള കവറുകള്‍ എന്നിവ യുണ്ടാകും. അപേക്ഷാ ഫോം പൂരിപ്പിച്ച് (ഫാറം 19 ബി) ഒപ്പിട്ട് സത്യപ്രസ്താവന (ഫാറം 16) ഗസറ്റഡ് ഓഫീസറെയോ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് ഓഫീസറെയോ മറ്റ് ഓഫീ സര്‍മാരെയോ കൊണ്ട് സാക്ഷ്യപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ബാലറ്റ് ചെറിയ കവറില്‍ ഇട്ട് ഒട്ടിക്കണം. അപേക്ഷാ ഫോമും ചെറിയ കവറും സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും വലിയ കവറിലിട്ട് ഒട്ടിച്ചതിനു ശേഷമേ തപാലിലൂടെയോ  ആള്‍വശമോ അയയ്ക്കാവു. വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുമ്പ് ലഭിക്കത്തക്ക വിധം ബന്ധപ്പെട്ട വരണാധികാരിക്ക് തപാല്‍ മാര്‍ഗ്ഗമോ ആള്‍വശമോ എത്തിക്കണം.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9387/Kerala-Local-Body-Election-2020;-Postal-Vote.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *