റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുരക്ഷിതമല്ലാത്ത കുത്തിവയ്പ്പ്: ഉന്നാവോയില്‍ എച്ചഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

December 7, 2020 - 10:45 am

ഉന്നാവോ: ഉത്തര്‍പ്രദേശിയെ ഉന്നാവോയില്‍ ചികിത്സ തേടുമ്പോള്‍ സുരക്ഷിതമല്ലാത്ത കുത്തിവയ്പ്പ് എടുത്തതിലൂടെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എച്ചഐവി ബാധിതരുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് ഐസിഎംആര്‍.2017-18ല്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്ററിലെ (ഐസിടിസി) പങ്കെടുക്കുന്നവരില്‍ എച്ച്‌ഐവി കണ്ടെത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.രക്തദാനം, ശസ്ത്രക്രിയകള്‍, പച്ചകുത്തല്‍, തലയില്‍ മുടിവയ്ക്കല്‍ എന്നിവയ്ക്ക് വിധേയരായവരിലാണ് അണുബാധ കൂടുതലായി കണ്ടെത്തിയത്.ഉന്നാവോയിലെ ബംഗര്‍മൗ ബ്ലോക്കിലെ പ്രേംഗഞ്ച്, കരിമുദ്ദീന്‍പൂര്‍, ചക്മീരാപൂര്‍ സ്ഥലങ്ങളിലെ എച്ച് ഐവി ബാധിതരെ കുറിച്ചാണ് പഠനം നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *