പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ ആദ്യ ജയം തേടുന്ന കേരള ബ്ലാസ്റ്റേഴ്സും എഫ്.സി ഗോവയും ഞായറാഴ്ച(06/12/2020) മുഖാമുഖം എത്തുന്നു. മൂന്നു കളി കഴിഞ്ഞിട്ടും ജയം കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചിട്ടില്ല.
നിലവിൽ രണ്ട് സമനിലയും ഒരു തോല്‍വിയുമായി ബ്ലാസ്റ്റേഴ്സും ഗോവയും അവസാന സ്ഥാനത്താണ്.
കിബു വികൂനയുടെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ നല്‍കുന്നുണ്ട് എങ്കിലും അറ്റാക്കിംഗ് തേര്‍ഡിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നിരാശ നിറഞ്ഞയായിരുന്നു. സ്ട്രൈക്കര്‍ ഗാരി ഹൂപ്പര്‍ ഫോമില്‍ എത്താത്തത് ടീമിനെ അലട്ടുന്നുണ്ട്. ഹൂപ്പറിനെ മാറ്റി ജോര്‍ദന്‍ മുറെയെ ആദ്യ ഇലവനില്‍ ഇറക്കാന്‍ വികൂന തയ്യാറാകുമോ എന്നത് കണ്ടറിയണം.

