വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള 14 കോടി രൂപയുടെ വസ്തുവകകള്‍ ഫ്രാന്‍സില്‍ കണ്ടുകെട്ടി. ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരമാണ് നടപടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. 1.6 മില്യണ്‍ യൂറോ മൂല്യം വരുന്ന സ്വത്തുക്കളാണിവ. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വലിയൊരു തുക വിദേശത്തേക്ക് അയച്ചിരിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

9,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയശേഷം രാജ്യം വിട്ട വിജയ് മല്യ 2016 മാര്‍ച്ച് മുതല്‍ യുകെയിലാണു താമസം. അവിടത്തെ കോടതി നടപടികള്‍ പൂര്‍ത്തിയാകാതെ ഇന്ത്യയ്ക്കു വിട്ടുകിട്ടില്ലെന്ന് നേരത്തേ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനകം 11231 കോടി രൂപ മൂല്യം വരുന്ന വിജയ് മല്യയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →