അഹമ്മദാബാദ്: മാസ്ക് ധരിക്കാത്തവര്‍ക്ക് കർശന ശിക്ഷയുമായി ഗുജറാത്ത് ഹൈക്കോടതി. മാസ്ക്ക് വെക്കാത്ത സംസ്ഥാനത്തെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വരുമെന്ന് കോടതി ഉത്തരവിട്ടു.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും ആളുകള്‍ ശരിയായ രീതിയില്‍ മാസ്ക് ധരിക്കുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ്
ഗുജറാത്തില്‍ മാസ്ക്ക് വെക്കുന്നതു സംബന്ധിച്ച നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച ഇക്കാര്യം നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

