ന്യൂഡൽഹി: കേന്ദ്രസർക്കാർ കർഷകരുമായി നടത്തിയ നാലാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഡിസംബർ അഞ്ചിന് വീണ്ടും യോഗം ചേരാമെന്ന് സർക്കാർ അറിയിച്ചു. കാർഷിക ഉൽപന്നങ്ങൾക്കുള്ള താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ് -എം.എസ്.പി)യിൽ മാറ്റങ്ങളൊന്നും വരുത്തില്ലെന്നും അതിൽ കൈവെക്കില്ലെന്നും ഉറപ്പുനൽകിയതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കർഷക നേതാക്കൾക്ക് ഉറപ്പുനൽകി.
വ്യാഴാഴ്ച(03/12/20) 12.30ന് വിഗ്യാൻ ഭവനിൽ ആരംഭിച്ച ചർച്ചയിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽ മന്ത്രി പീയുഷ് ഗോയൽ എന്നിവരാണ് സർക്കാറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 35 ഓളം കർഷക സംഘടനകളെ പ്രതിനിധീകരിച്ച് 40 ഓളം കർഷകരും പങ്കെടുത്തു.



