റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ കേരളത്തിൽ ഉൾപ്പെടെ ഏറെ ആരാധകരുള്ള നടനാണ് . കറുപ്പിനുള്ളിൽ വെള്ള ഡിസൈനോടുകൂടിയുള്ള വസ്ത്രം ധരിച്ച അല്ലുവിന്റെ സ്റ്റെെലിഷ് സ്റ്റാർ പങ്കുവച്ച ഒരു ചിത്രവും അടിക്കുറിപ്പുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മാത്രമല്ല ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

തെലുങ്ക് നടൻ വിജയ് ദേവേരകൊണ്ട 2020 ഫെബ്രുവരിയിൽ ‘റൗഡി വെയർ’ എന്ന പേരിൽ സ്വന്തമായി ഒരു ബ്രാൻഡ് ആരംഭിച്ചിരുന്നു. തന്റെ ബ്രാൻഡ് പ്രൊഡക്റ്റ് വിജയ് ദേവേരകൊണ്ട അല്ലുവിന് സമ്മാനിച്ചിരുന്നു. ഈ വസ്‌ത്രമണിഞ്ഞ് അല്ലു അർജുൻ പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. അല്ലു അർജുന്റെ ട്വീറ്റ് വിജയ് ദേവേരകൊണ്ടയും പങ്കുവച്ചിട്ടുണ്ട്.

“അണ്ണൻ പൊളിയല്ലെ” എന്ന ക്യാപ്‌ഷൻ നൽകിയാണ് വിജയ് ചിത്രം പങ്കുവച്ചത്. പോസ്റ്റ് ചെയ്‌ത് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ചിത്രം ഇരുവരുടെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *