കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാൻ നിർദ്ദേശിച്ചു. സ്വപ്‌നയുടെ മൊഴി ചോര്‍ന്ന സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
മൊഴി ചോര്‍ന്നതിൽ കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എടുക്കുന്ന നടപടികളെക്കുറിച്ച് സീല്‍ വെച്ച കവറില്‍ കസ്റ്റംസ് കമ്മീഷണര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതില്‍ കോടതി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇതിനിടയില്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും അംഗീകരിച്ച കോടതി 2020 ഡിസംബർ ഏഴാം തീയതി വരെ കസ്റ്റഡിയില്‍ വിട്ടു.

