ഡോളര്‍ കടത്ത് കേസില്‍ ഉന്നത വ്യക്തികള്‍ക്ക് പങ്കെന്ന് കസ്റ്റംസ്

തിരുവനന്തപുരം: വിദേശത്തേക്ക് നിയമ വിരുദ്ധമായി ഡോളര്‍ കടത്തിയ കേസില്‍ കൂടുതല്‍ ഉനന്നത വ്യക്തികള്‍ക്ക് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴിനല്‍കി. കസ്റ്റംസ് മുദ്ര വച്ച കവറില്‍ ഹാജരാക്കിയ പ്രതികളുടെ മൊഴി ആശങ്കയുളവാക്കുന്നതാണെന്ന് കോടതിയും നിരീക്ഷിച്ചു. എം ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും.

കഴിഞ്ഞ 5 ദിവസമായി കസ്റ്റംസിന്റെ കസ്റ്റഡിയിലുളള സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ മൊഴിയാണ് മുദ്രവെച്ച കവറില്‍ കസ്റ്റംസ് തിങ്കളാഴ്ച (30/11/2020) കോടതിയില്‍ ഹാജരാക്കിയത്. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും, ഇരു പ്രതികളേയും വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമുളള ആവശ്യം അംഗീകരിച്ച കോടതി സ്വപ്‌നയേയും സരിതിനേയും മൂന്നുദിവസത്തേക്കുകൂടി കസ്റ്റംസിന് വിട്ടുകൊടുത്തു. എന്നാല്‍ തനിക്ക് ചില കാര്യങ്ങള്‍ രഹസ്യമായി പറയാനുണ്ടെന്ന് സ്വപനയും സരിത്തും കോടതിയെ അറിയിച്ചു. പറയാനുളളത് അഭിഭാഷകന്‍ മുേഖന എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

സ്വര്‍ണ്ണ കടത്ത് കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എം ശിവശങ്കറേയും കസറ്റസ് കോടതിയില്‍ ഹാജരാക്കി. ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന മറ്റൊരു ഫോണ്‍കൂടി കണ്ടെടുത്തെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാമെന്നും കസ്റ്റംസ് അറിയിച്ചു. 7 ദിവസത്തേക്കുകൂടി കസറ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →