കൊച്ചി: മീന്‍ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്‍പ്പന നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പില്‍ ഫിറോസ് (50) ആണ് പോലീസിൻ്റെ പിടിയിലായത്.ഇയാളുടെ പക്കൽ നിന്ന്
ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനു സമീപമുള്ള വാടക വീട്ടില്‍ നിന്നാണ് പോലീസ് കഞ്ചാവ് കണ്ടെടുത്തത്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു ഇയാൾ കച്ചവടം നടത്തിയിരുന്നത്. നേരത്തെയും ഇയാളെ കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് .
കഴിഞ്ഞ ദിവസം എറണാകുളം റൂറല്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്ന് 140 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു