റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഴിമതിക്കേസില്‍ കുറ്റാരോപിതനായ വ്യക്തി ഹൃദയാഘാതം മൂലം മരിച്ചു

November 29, 2020 - 11:23 am

കൊല്‍ക്കത്ത: കല്‍ക്കരി അഴിമതിക്കേസില്‍ സിബിഐ ബംഗാളിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നതിനിടെ അരോപണ വിധേയനായ ധനഞ്ജയ് റായി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. റെയിഡിനായി സിബിഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്ത അസന്‍സോളിലെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ധനഞ്ജയ് റായിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അനധികൃത കല്‍ക്കരി ഘനന കേസില്‍ നാല് സംസ്ഥാനങ്ങളിലെ 45 സ്ഥലങ്ങളില്‍ സിബിഐ ശനിയാഴ്ച രാവിലെ റെയിഡ് നടത്തിയിരുന്നു. ഈസ്റ്റ് കോള്‍ ലിമിറ്റഡിന്റെ ഏതാനം ഉദ്യോഗസ്ഥരുടേയും ഇതുമായി ബന്ധപ്പെട്ട മറ്റുചിലരുടേയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. ബംഗാള്‍ ബിഹാര്‍, ജാര്‍ഖണ്ഡ് ഉത്തര്‍പ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയതായി സിബിഐ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബംഗാള്‍ ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ അനധികൃത കല്‍ക്കരി ഖനന കേസിലാണ് അസന്‍സോള്‍, ദുര്‍ഗാപൂര്‍ ,ബര്‍ദ്വാന്‍ ജില്ലയിലെ റാണിഗഞ്ച് ,24 സൗത്ത് പര്‍ഗാനസ് ജില്ലയിലെ ബിസ്‌നാപ്പൂര്‍, തുടങ്ങിയ സ്ഥലങ്ങങ്ങളിലാണ് റെയ്ഡ് നടത്തിയത്. അനൂപ് ബാജിയാണ് കേസിലെ മുഖ്യ പ്രതിയെന്ന് സിബിഐ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി ബന്ധം പുലര്‍ത്തിയ ഉദ്യോഗസ്ഥനാണ് ധനഞ്ജയ് റായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *