റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സസ്യജാലങ്ങളുടെ ലോകത്തിലെ ഏറ്റവും ബൃഹത്തായ പട്ടിക പ്രസിദ്ധീകരിച്ച് ജർമൻ ഗവേഷകർ

November 28, 2020 - 5:26 pm

ബർലിൻ: ലോകത്തിലെ ഏറ്റവും ബൃഹത്തായ സസ്യജാലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് ജർമൻ ഗവേഷകർ. ലിപ്സിഗ് സർവകലാശാലയിലെയും ജർമ്മൻ സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ബയോഡൈവേഴ്‌സിറ്റി റിസർച്ചിലെയും (ഐഡിവ്) ഗവേഷകരാണ് ഈ ഭീമൻ പട്ടിക തയ്യാറാക്കിയത്.

പട്ടികയിൽ 1,315,562 വാസ്കുലാർ സസ്യങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 181,000 പുതിയ ഇനങ്ങളുടെ പേരുകൾ വ്യക്തമാക്കുന്നതിലും പട്ടിക തയ്യാറാക്കിയ ഗവേഷകർ വിജയിച്ചു. ഈ സസ്യ ‘ഡാറ്റ’ സയന്റിഫിക് ഡാറ്റയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തുവർഷത്തെ തീവ്ര ഗവേഷണ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ സമാഹാരമെന്ന് ഗവേഷകർ പറയുന്നു.

ശരിയായ ശാസ്ത്രീയ സസ്യനാമങ്ങളുടെ റഫറൻസ് ആയി ഇത് മാറിയേക്കാമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *