റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് ഡിസംബര്‍ 31 വരെ വീണ്ടും നീട്ടി

November 26, 2020 - 10:55 pm

ഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ വീണ്ടും നീട്ടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളാണ് വിലക്കിയത്. എന്നാല്‍ വന്ദേഭാരത് ദൗത്യം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ല. തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. എന്നാല്‍ ശൈത്യകാലത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ അവസാനം വരെ നീട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *