അഞ്ചലിൽ അ​ജ്ഞാ​ത സം​ഘം യു​വാ​വി​ന്റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ചു

കൊ​ല്ലം: അഞ്ചലിൽ അ​ജ്ഞാ​ത സം​ഘം യു​വാ​വി​ന്റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ചു. മൈ​ലോ​ട്ട് കോ​ണം സ്വ​ദേ​ശി നി​സാ​റിനെയാണ് ആക്രമിച്ചത്. ആ​ക്ര​മ​ത്തി​ല്‍ നി​സാ​റി​ന്റെ കൈ​യും കാ​ലും ഒ​ടി​ഞ്ഞു.

ജോലി സ്ഥലത്തെ മുറിയിൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന നി​സാ​റി​നെ വാതിൽ തകർത്ത് അകത്തു കയറിയ ഒ​രു സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മ കാ​ര​ണ​മോ ആ​രാ​ണ് മ​ര്‍​ദി​ച്ച​തെ​ന്നോ അറിയില്ലെന്ന് നിസാർ പറഞ്ഞു. ഇയാൾ നിലവിൽ നിസാർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​യിൽ ചികിത്സയിലാണ്. ഒ​ട്ടേ​റെ അ​ടി​പി​ടി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് നി​സാ​ര്‍. അമ്മയെ മർദ്ദിച്ചതടക്കം നി​ര​വ​ധി കേ​സു​ക​ള്‍ ഇ​യാ​ളു​ടെ പേരിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →