കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ കോട്ടയം ജില്ലയിലെ പൊതു നിരീക്ഷകനായി നിയമിക്കപ്പെട്ട വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ജോര്‍ജി പി മാത്തച്ചന്‍ ചുമതലയേറ്റു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ എം അഞ്ജനയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുളള ക്രമീകരണങ്ങള്‍ വിശദീകരിച്ച കളക്ടര്‍ ജില്ലാ തെരഞ്ഞെടുപ്പ് പ്ലാന്‍ കൈമാറി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി മനോജ്, എഡിഎം അനില്‍ ഉമ്മര്‍, തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രചരണം, പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പുദ്യാഗസ്ഥരുടെ പരിശീലനം,വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം,കോവിഡ് പ്രതിരോധം ഉറപ്പാക്കല്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധഝപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയുമാണ് പൊതു നിരീക്ഷകന്റെ ചുമതല. തിരഞ്ഞെടുപ്പുമായും പെരുമാറ്റ ചട്ടവുമായും ബന്ധപ്പെട്ട പരാതികള്‍ 9447979040 എന്ന നമ്പരില്‍ അറിയിക്കാം.

