ബലാൽസംഘത്തിന് ശിക്ഷ ‘രാസഷണ്ഡീകരണം’, കടുത്ത നടപടികളുമായി പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ബലാൽസംഘങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കടുത്ത ശിക്ഷാനടപടികളേർപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബലാൽസംഘക്കേസില്‍ കുറ്റവാളികളായി കണ്ടെത്തുന്നവരെ ‘രാസഷണ്ഡീകരണം’ നടത്താനുള്ള നിയമത്തിന് ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയതായാണ് റിപോര്‍ട്ട്. ഫെഡറല്‍ കാബിനറ്റ് മീറ്റിംഗിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇത്തരത്തിലുളള അതിക്രമങ്ങൾ രാജ്യത്ത് അനുവദിക്കാനാകില്ല. നടപടികൾ വൈകുന്നത് അനുവദിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പീഡനത്തെ അതിജീവിച്ചവര്‍ക്ക് സധൈര്യം പരാതി നല്‍കാം. അവരുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നിയമം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. പീഡനക്കേസുകള്‍ പെട്ടെന്ന് കണ്ടെത്തുന്നതിനും സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും കൂടുതല്‍ വനിതാ പോലീസിന്റെ സേവനം ഉറപ്പുവരുത്തുന്നതും കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →