മയക്കുമരുന്ന് കേസിൽ പ്രമുഖ ഹാസ്യതാരം ഭാര്‍തി സിങ്ങും ഭര്‍ത്താവും അറസ്റ്റിൽ

മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ പ്രമുഖ ഹാസ്യതാരം ഭാര്‍തി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിമ്പാച്ചിയയെയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 22-11-2020 ഞായറാഴ്ച രാവിലെയാണ് ഹര്‍ഷ് ലിമ്പാച്ചിയയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഭാര്‍തി സിങ്ങിനേയും എന്‍.സി.ബി അറസ്റ്റ് ചെയ്തിരുന്നു.

മുംബൈയിലെ വസതിയില്‍ എന്‍.സി.ബി നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ് . റെയ്ഡില്‍ വീട്ടില്‍ നിന്ന് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് ഉപയോഗിച്ചതായി ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയും സമ്മതിച്ചിട്ടുണ്ടെന്നും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നടന്‍ സുശാന്ത് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പിന്നീട് ബോളിവുഡിലെ ലഹരി മാഫിയയിലേക്ക് നീണ്ടത്. ഇതിന്റെ ഭാഗമായി എന്‍.സി.ബി സിനിമാ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകളിലും വ്യാപകമായി റെയ്ഡ് നടത്തിവരികയാണ്.

Share
അഭിപ്രായം എഴുതാം