‘കൊന്നു കളയും’ എന്ന് ഭീഷണി. തെരഞ്ഞെടുപ്പ് ഗോദയിൽ ജനകീയ കൂട്ടായ്മകളെ പിൻതിരിപ്പിക്കാൻ മുന്നണികൾ

എറണാകുളം: ഇത്തവണ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും ഭീഷണിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മൽസര രംഗത്തുള്ളത് അറുപതോളം ജനകീയ കൂട്ടായ്മകളാണ്. ഇത്തരം ജനകീയ കൂട്ടായ്മകളെ പിൻതിരിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.

എറണാകുളം ജില്ലയിലെ പല ഗ്രാമ പഞ്ചായങ്ങളിലും മൽസര രംഗത്തുള്ള ജന കൂട്ടായ്മയുടെ നേതൃനിരയിലുള്ളവർക്കു നേരെ കൊന്നുകളയും എന്നതടക്കമുള്ള ഭീഷണികൾ മുഴക്കിയതായി ആരോപണമുയർന്നിട്ടുണ്ട്.

കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ പ്രധാന മുന്നണികൾ മുന്നോട്ടു വച്ച വാഗ്ദാനങ്ങളും നടപ്പാക്കാതെ പോകുന്ന പ്രകടനപത്രികയുമെല്ലാം നിഷ്പക്ഷമായ വിചാരണയ്ക്കു വിധേയമാക്കിക്കൊണ്ടാണ് ചെല്ലാനത്തെ ട്വന്റി- ട്വിന്റിയുടെ പ്രചരണമെന്ന് കൂട്ടായ്മയുടെ മുൻനിര പ്രവർത്തകരിൽ ഒരാളായ പവിഴം ബിജു പറയുന്നു.

“നാൾക്കു നാൾ കടൽകയറിക്കൊണ്ടിരുന്ന പഞ്ചായത്താണ് ചെല്ലാനം. 18 കിലോമീറ്റർ തീരദേശം പഞ്ചായത്തിനുണ്ട്. ഓഖിക്കുശേഷം കടലാക്രമണം തീവ്രമാണ്. വീടുകളിൽ വെള്ളം കയറുന്നു. പുലിമുട്ടുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞ് രാഷ്ട്രീയക്കാർ ജനങ്ങളെ നിരന്തരം വഞ്ചിക്കുന്നു. കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നില്ല. പുലിമുട്ടിന് കോടികൾ പാസായിട്ടുണ്ടെന്ന് പറഞ്ഞ് ബോർഡു വച്ചും ഉദ്ഘാടന നാടകം നടത്തിയും ജനങ്ങളെ വഞ്ചിച്ചു.”
അദ്ദേഹം പറഞ്ഞു.

ചെല്ലാനത്തെ ആകെയുള്ള 21 വാർഡുകളിൽ 14 വാർഡിൽ വനിതാ സ്ഥാനാർത്ഥികളെയും 7 വാർഡുകളിൽ പുരുഷ സ്ഥാനാർത്ഥികളെയും ട്വന്റി-ട്വന്റി നിർത്തിക്കഴിഞ്ഞു. ബ്ലോക്ക് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും കൂട്ടായ്മ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →