പ്രചാരണത്തിനിറങ്ങവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു.

പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി വിശ്വനാഥനാണ് (62) മരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടില്‍ നിന്നിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

21-11-2020 ശനിയാഴ്ച രാവിലെ എട്ടു മണിയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് വിശ്വനാഥന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →