കൊല്ലം: അനുജനെ തല്ലിയ കേസില്‍ ചോദിക്കാനെത്തിയ സഹോദരങ്ങളെ ആസിഡ് ഒഴിച്ച് പൊളളലേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുടി റഷീദ് മന്‍സിലില്‍ റഹീം (50), കാര്യറ തോട്ടത്തില്‍ വീട്ടില്‍ സാംകുട്ടി (58), വിളക്കുടി സ്വദേശി ബാബു (52) എന്നിവരാണ് അറസ്റ്റിലായത്. വിളക്കുടി സ്വദേശികളായഷാജി, അനുജന്‍ ഷെരീഫ് എന്നിവരെ ആസിഡ് ഒഴിച്ച് പൊളളലേല്‍പ്പിച്ചുവെന്നതാണ് കേസ്
2020 നവംബര്‍ 20 വെളളിയാഴ്ചയായിരുന്നു സംഭവം. ഷാജിയുടെ മറ്റൊരു അനുജനെ അടിച്ചത് ചോദിക്കാനെത്തിയപ്പോള്‍ റബ്ബര്‍ഷീറ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ഇവര്‍ക്ക്‌നേരെ പ്രയോഗിക്കുകയായിരുന്നു. ആസിഡ് വീണ് പൊളളലേറ്റ ഷാജിയും ഷെരീഫും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

