കൊല്ലം: കണ്ണനല്ലുരിലെ പോലീസ് ഔട്ട്പോസ്റ്റും എസ്ഐയുടെ കാറും എറിഞ്ഞുതകര്‍ത്ത യുവാക്കള്‍ അറസ്റ്റിലായി. കണ്ണനല്ലൂര്‍ ചരുവിള വീട്ടില്‍ അജിത് (22), കണ്ണനല്ലൂര്‍ ജനാര്‍ദ്ദന സദനത്തില്‍ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. അപകടകരമായ രീതിയല്‍ കാറോടിച്ചതിന് പോലീസ് കസ്റ്റഡിയെടുത്തതിന്റെ വിരോധം തീര്‍ക്കാനാണ് ഇവര്‍ കല്ലെറിഞ്ഞത്.
അര്‍ദ്ധരാത്രിയോടെയാണ് സംഭവം, ഔട്ട്പോസ്റ്റിന്റെ ജനാല ചില്ലുകള്‍, ലാൻഡ് ഓര്‍ഡര്‍ എസ്.ഐ.രഞ്ജിത്തിന്റെ കാറിന്റെ ചില്ലുകള്‍ എന്നിവയാണ് എറിഞ്ഞ് തകര്‍ത്തത്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു മണിക്കൂറിനകം ഇരുവരേയും പിടികൂടുകയായിരുന്നു.

