പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കാഞ്ഞാര്‍: പ്രായ പൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവും അയല്‍വാസികളും അറസ്റ്റിലായി.പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഡെന്നീസ്, ഡോയല്‍ അയല്‍വാസിയായ ബാബു എന്നിവരാണ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുമ്പ് കാഞ്ഞാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയുടെ കടയില്‍ വച്ചാണ് പീഡിപ്പിച്ചത്.

കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വികെ.ശ്രീജേഷിന്റെ നിര്‍ദ്ദേശാനുസരണം എസ്‌ഐമാരായ കെആര്‍ ശിവപ്രസാദ്, സജി പി ജോണ്‍, എസ്‌ഐ സാംകുട്ടി, സിപിഒ ബിജുമോന്‍, വിനോദ് ടോബി,എന്നിവര്‍ ചേര്‍ന്ന് എറണാകുളത്തുനിന്ന് പ്രതികളെ തസ്റ്റഡിയിലെടുത്തു. പ്രതികളെ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →