അന്തരീക്ഷ മലിനീകരണം; സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹി വിട്ട് ഗോവയിലെത്തി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷ തേടി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി വിട്ട് ഗോവയിലെത്തി. ഡല്‍ഹിയിലെ മലിനീകരണം കാരണമാണ് സോണിയയ്ക്ക് സ്ഥിരമായി നെഞ്ചില്‍ അണുബാധയുണ്ടാവുന്നതെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. ഓഗസ്റ്റില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് സോണിയ ഗാന്ധി ചികിത്സയില്‍ ആയിരുന്നു. മലിനീകരണത്തിന് ശമനമായ ശേഷമേ സോണിയ തിരികെ ഡല്‍ഹിയിലെത്തു എന്നാണ് ലഭിക്കുന്ന വിവരം. രാഹുലോ പ്രിയങ്കയോ സോണിയയ്ക്കൊപ്പം ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചെന്നൈയുടെ തീരദേശങ്ങളോ ഗോവയോ തെരഞ്ഞെടുക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

ജൂലൈ 30 സോണിയ ഗാന്ധിയെ ദില്ലിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സെപ്റ്റംബര്‍ 12 ന് പതിവ് വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോയി, സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി ഒപ്പം ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 14 മുതല്‍ 23 വരെ കൊറോണ സാഹചര്യത്തില്‍ നടത്തിയ പാര്‍ലമെന്റ് സമ്മേളനത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജനുവരിയിലും അവര്‍ ഗോവയില്‍ എത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →