മുണ്ടക്കയം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അങ്കത്തട്ടിലിറങ്ങുന്നത് ഒരു കുടുംബത്തിൽ നിന്നും മൂന്ന് വനിതകൾ.
മുണ്ടക്കയം പഞ്ചായത്തിലെ ശാസ്താംകണ്ടത്തില്‍ വീട്ടിൽ നിന്നാണ് മൂന്നു പേരും വിജയമുറപ്പിച്ചെത്തുന്നത്
ശാസ്താംകണ്ടത്തില്‍ സജിമോന്റെ ഭാര്യ സുജ സജി (41) യാണ് പഞ്ചായത്തിൽ 21ാം വാര്‍ഡായ നെന്മേനിയില് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. സജിയുടെ അനുജന് സതീഷിന്റെ ഭാര്യ രാജി (30) ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നു.ഇവർ രണ്ടു പേർ തമ്മിൽ നേർക്കുനേർ പോരാട്ടമാണ് നടക്കാൻ പോകുന്നത് .
സജിയുടെ മൂത്ത സഹോദരന് കോരൂത്തോട് 504 സ്വദേശി ഷാജിയുടെ ഭാര്യ മിനി ഷാജി (44) തൊട്ടടുത്ത പഞ്ചായത്തായ കോരൂത്തോട്ടില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി പത്താം വാര്‍ഡായ മൂന്നോലി 504 ഐ.എച്ച്.ഡി.പി വാര്‍ഡിൽ മത്സരിക്കുന്നു.
തങ്ങളുടെ കുടുംബത്തില്‍ നിന്ന് രണ്ട് ബി.ജെ.പി സ്ഥാനാര്‍ഥികളും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മത്സരരംഗത്ത് എത്തിയെങ്കിലും പ്രചാരണച്ചൂടിന്റെ ആവേശം പുറത്ത് മാത്രമാണ്.
വീട്ടിൽ രണ്ടു ബിജെപി സ്ഥാനാർത്ഥികളും ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയും ഉണ്ടെങ്കിലും വീടിനു പുറത്തു മാത്രമാണ് മത്സരവും പ്രചരണ യുദ്ധവുമെന്ന് മൂവർ സ്ഥാനാർത്ഥികൾ പറയുന്നു. കുടുംബത്തിനകത്ത് ബന്ധങ്ങൾക്ക് മാത്രമാണ് പ്രാധാന്യം

