ന്യൂ ഡൽഹി: ലോകത്തെ ഏറ്റവും വലിയ യൂണിഫോമ്ട് യുവജന പ്രസ്ഥാനമായ എൻ. സി. സി 2020 നവംബർ 22 ന് അതിന്റെ എഴുപത്തിരണ്ടാം സ്ഥാപക ദിനം ആചരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി ദേശീയ യുദ്ധസ്മാരകത്തിൽ, രാജ്യത്തിനായി ജീവൻ ബലികഴിച്ച ധീര യോദ്ധാക്കൾക്ക് ഇന്ന് ആദരവ് അർപ്പിച്ചു. പ്രതിരോധ സെക്രട്ടറി ഡോക്ടർ അജയകുമാർ എൻ സി സി, ഡി ജി ലെഫ്റ്റ്. ജനറൽ രാജീവ് ചോപ്ര എന്നിവർ എൻസിസി ക്കുവേണ്ടി യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു
ഈ വർഷം, കോവിഡ്-19 എതിരായ പോരാട്ടത്തിൽ എൻസിസി കേഡറ്റുകൾ നിസ്തുലമായ സേവനമാണ് കാഴ്ചവെച്ചത് എന്ന് പ്രതിരോധ സെക്രട്ടറി അഭിപ്രായപ്പെട്ടു.കോവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കേണ്ട മാർഗ്ഗങ്ങൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ ‘Ex NCC Yogdaan’ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.
എൻസിസി കേഡറ്റുകളും ബന്ധപ്പെട്ട എൻസിസി ഉദ്യോഗസ്ഥരും ‘ഏകഭാരതം ശ്രേഷ്ഠഭാരതം ‘, സ്വയംപര്യാപ്ത ഭാരതം, ഫിറ്റ് ഇന്ത്യ തുടങ്ങിയ മുന്നേറ്റങ്ങളിൽ ഭാഗമാവുകയും രാജ്യത്തിന് മുഴുവൻ മാതൃക കാട്ടുകയും ചെയ്തു
ശുചിത്വ പ്രചാരണം, മെഗാ മലിനീകരണ ദ്വൈവാരചരണം തുടങ്ങിയവയിൽ പൂർണ്ണ മനസ്സോടുകൂടി കേഡറ്റുകൾ പങ്കെടുത്തിരുന്നു. കൂടാതെ ഡിജിറ്റൽ സാക്ഷരത ,അന്താരാഷ്ട്ര യോഗ ദിനം മരവൽക്കരണം, പ്രതിരോധകുത്തിവെപ്പ് തുടങ്ങിയ നിരവധി ഗവൺമെന്റ് പദ്ധതികളെപ്പറ്റി ജനങ്ങൾക്കിടയിൽ അവബോധം വളർത്താനും അവർ വലിയ പങ്കുവഹിച്ചു
അതിർത്തി മേഖലകളിലും തീരപ്രദേശങ്ങളിലും എൻസിസി സേവനം വ്യാപിപ്പിക്കാനുള്ള ഒരു പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ഓഗസ്റ്റ് 15 നു പ്രഖ്യാപിക്കുകയുണ്ടായി.അതിർത്തി ജില്ലകൾ തീരദേശ താലൂക്കുകൾ വ്യോമസേന താവളങ്ങൾ ഉൾപ്പെടുന്ന താലൂക്കുകൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് മൂന്ന് വിഭാഗങ്ങളിലുമായി ഒരു ലക്ഷത്തോളം അധിക കേഡറ്റുകളെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.
അതിർത്തി ജില്ലകളിൽ നിന്നും തീരദേശ മേഖലകളിൽ നിന്നും കൂടുതൽ യുവാക്കളെ എൻസിസി യുടെ ഭാഗമാകുന്നത് ഭാവിയിൽ സായുധ സേനയുടെ ഭാഗമാകാൻ അവർക്ക് പ്രചോദനം നൽകുമെന്ന് പ്രതിരോധ സെക്രട്ടറി ഡോക്ടർ അജയകുമാർ പ്രത്യാശ പ്രകടിപ്പിച്ചു
വ്യത്യസ്തമായ പ്രവർത്തന രീതികളിലൂടെ സ്വയം വികസനത്തിനുള്ള വലിയ അവസരമാണ് എൻസിസി നമ്മുടെ യുവാക്കൾക്ക് നൽകുന്നത്. കായികമത്സരങ്ങളിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ രാജ്യത്തിനും എൻ സി സി ക്കും കേഡറ്റുകൾ അഭിമാനമായി മാറിയിട്ടുമുണ്ട്
ഇന്നത്തെ യുവാക്കളെ നാളത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരായി രൂപപ്പെടുത്താനുള്ള നിതാന്ത പരിശ്രമം എൻ സിസി തുടരുകയാണ്
എൻ സി സി സ്ഥാപകദിനം രാജ്യത്ത് ഉടനീളം രക്തദാന ക്യാമ്പുകളിലൂടെയും സാമൂഹിക വികസന പരിപാടികളിലൂടെയും ആണ് ആഘോഷിക്കുന്നത്