റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടുമാസത്തെ ഇടവേളക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ദ്ധനവ്

November 21, 2020 - 8:22 am

മുംബൈ: രാജ്യത്ത് പെട്രോളിനും ഡിസലിനും വീണ്ടും വില വര്‍ദ്ധിച്ചു. രണ്ടുമാത്തെ ഇടവേളക്കുശേഷമാണ് ഈ വര്‍ദ്ധനവ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 22 പൈസയും കൂടി. ഇതോടെ പെട്രോള്‍വില 81.23 രൂപയും ഡീസലിന് 70.68 രൂപയുമായി വര്‍ദ്ധിച്ചു. കോഴിക്കോട് പെട്രോളിന് 81.68 രൂപയും ഡീസലിന് 74.85 രൂപയുമാണ് വില. ബീഹാറിലെ തെരഞ്ഞെടുപ്പുകാരണം വിലവര്‍ദ്ധനവ് ഏറെക്കാലം നിര്‍ത്തിവച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം ആഗോള വിവപണിയിലുണ്ടായ വില വര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണമായി പറയുന്നത്.ബ്രാന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *