നിലപാട് കടുപ്പിച്ച് ശോഭ സുരേന്ദ്രന്‍, ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കില്ല

കൊച്ചി: കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല. 20-11-2020 വെള്ളിയാഴ്ച തദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വില​യി​രു​ത്താ​നായി ചേരുന്ന ബിജെപി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോഗത്തിൽ നിന്നാണ് ശോഭ സുരേന്ദ്രൻ വിട്ടു നിൽക്കുന്നത് .

സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രനോടും പാര്‍ട്ടി നേതൃ​ത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുകയാണ്. പ്രശ്​നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും വെള്ളിയാഴ്ചയിലെ യോഗത്തിൽ ശോഭ സുരേന്ദ്രനോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ബിജെപി നേതാവ്​ സി.പി രാധകൃഷ്​ണന്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. ഗ്രൂ​പ്പ് പോ​രു​ക​ളി​ലൂ​ടെ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ടു​ത്ത​രു​തെ​ന്ന് ​ ബി.​ജെ.​പി ദേ​ശീ​യ നേതൃ​ത്വ​വും ആര്‍എ​സ്​എ​സും മുന്നറിയിപ്പ് ന​ല്‍​കിയിട്ടുണ്ട്. ഇക്കാര്യം യോഗത്തിലും ആവർത്തിക്കും. പാര്‍​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്​​ന​ങ്ങ​ള്‍​ക്ക്​ പ​രി​ഹാ​രം കാ​ണാൻ കൂടി ലക്ഷ്യമിട്ടാണ് നേതൃത്വ യോഗം നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →