മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കുഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെയ്തു

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലായിരുന്ന ഇബ്രാഹിം കുഞ്ഞിനെ അവിടെയെത്തിയാണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​ അറ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​മു​ള്ള വി​ജി​ല​ന്‍​സ് സംഘം കൊ​ച്ചി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യിരുന്നു. ഡി​.വൈ​.എ​സ്.പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘമാണ് എത്തിയത്.

പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് ഇ​ബ്രാ​ഹിം കുഞ്ഞ്. ഇതുമായി ബന്ധപ്പെട്ടാണ് കേസ്. വിജിലൻസ് എത്തുമ്പോൾ
ഇബ്രാഹിം കുഞ്ഞിൻ്റെ ഭാ​ര്യ മാ​ത്ര​മാണ് വീട്ടിൽ ഉണ്ടാ​യി​രു​ന്ന​ത്.
ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി.
തു​ട​ര്‍​ന്ന് വി​ജി​ല​ന്‍​സ് സം​ഘം കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​ര്‍​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →