പത്തു വർഷത്തിനിടെ 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. ജൂനിയർ എഞ്ചിനീയർ പിടിയിൽ

ലഖ്​നോ: 50ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യു.പി എന്‍ജിനീയര്‍ അറസ്​റ്റില്‍. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറെയാണ്​ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തത്​. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഞ്ച്​ മുതല്‍ 16 വയസു വരെയുള്ള കുട്ടികളെയാണ്​ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്​. ചിത്രകൂട്ട്​, ബാണ്ഡ, ഹാമിര്‍പുര്‍ തുടങ്ങിയ ജില്ലകളിലായാണ്​ പരാതികൾ ലഭിച്ചത്. ബാണ്ഡയില്‍ നിന്നാണ്​ സി.ബി.ഐ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​. ഉടന്‍ കോടതിയില്‍ ഹാജരാക്കും.

ജൂനിയര്‍ എന്‍ജിനീയറുടെ വീട്ടില്‍ നടത്തിയ റെയ്​ഡില്‍ മൊബൈല്‍ ഫോണുകളും എട്ട്​ ലക്ഷം രൂപയും ​കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ ലാപ്​ടോപ്പും സി.ബി.ഐ പിടിച്ചെടുത്തു. കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാള്‍ ഓണ്‍ലൈനായി വില്‍ക്കുകയും ചെയ്​തതായി കണ്ടെത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →