ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനിസ് പ്രസിഡന്റ് ഷീജിൻപിംഗും ചൊവ്വാഴ്ച (17/11/2020) കൂടിക്കാഴ്ച നടത്തും. ഷാങ്ഹായ് ഉച്ചകോടിക്ക് ഒരാഴ്‌ച്ചയ്ക്ക് ശേഷമാണ് നരേന്ദ്ര മോദിയും ഷി ജിന്‍ പിങും വീണ്ടും ബ്രിക്‌സ് ഉച്ചകോടിയില്‍ ഒന്നിച്ചെത്തുന്നത്. കിഴക്കന്‍ ലഡാക്കിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ടുള്ള സമവായ ചര്‍ച്ചകള്‍ ഇരു നേതാക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടായേക്കും എന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങൾ.
വീഡിയോ കോണ്‍ഫെറന്‍സിംഗ് വഴിയാണ് പന്ത്രണ്ടാമത് ഉച്ചകോടി നടക്കുന്നത്. കൊവിഡ് മഹാമാരിയും അത് തടയാനുള്ള മാര്‍ഗങ്ങളുമാണ് ഇത്തവണത്തെ ഉച്ചകോടിയിലെ പ്രധാന വിഷയം. ആഗോളതലത്തില്‍ സ്ഥിരത നില നിര്‍ത്തുക ഭീകരവാദ നടപടികള്‍ തടയുക, വ്യവസായ വിഷയങ്ങള്‍ തുടങ്ങിവയാണ് ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
ബ്രസീല്‍, ചൈന, റഷ്യ, ഇന്ത്യ, ദക്ഷിണ ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങള്‍.

