നാല് ബഹിരാകാശ യാത്രികരുമായി ഫാൽക്കൻ റോക്കറ്റ് കുതിച്ചുയർന്നു , സ്പെയ്സ് എക്സ് ഡ്രാഗണ്‍ പേടകത്തിന്റെ വിക്ഷേപണം വിജയകരം

വാഷിങ്ടണ്‍: സ്പെയ്സ് എക്സിന്റെ ഡ്രാഗണ്‍ പേടകം വിജയകരമായി വിക്ഷേപിച്ചു. നാല് ബഹിരാകാശ യാത്രികരുമായി പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു. ബഹിരാകാശ നിലയത്തില്‍ ആറുമാസം ഗവേഷണങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കും. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്റിറില്‍നിന്ന് ശക്തിയേറിയ ഫാല്‍ക്കണ്‍ റോക്കറ്റാണ് പേടകവുമായി കുതിച്ചത്.

സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനം ഉപയോഗിച്ച്‌ യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിക്കുന്ന സമ്ബൂര്‍ണ ദൗത്യമായിരുന്നു ഇത്. നാസയുടെ മൈക്കിള്‍ ഹോപ്കിന്‍സ്, വിക്ടര്‍ ഗ്ലോവര്‍, ഷനോണ്‍ വാല്‍ക്കര്‍, ജപ്പാന്‍ സ്പെയ്സ് ഏജന്‍സിയുടെ സൊച്ചി നോഗഗാച്ചി എന്നിവരാണ് ബഹിരാകാശ യാത്രികര്‍.
കാലാവസ്ഥ മോശമായതിനാല്‍ ദൗത്യം നേരത്തേ മാറ്റിവച്ചിരുന്നു. ഡ്രാഗണ്‍ പേടകം എട്ട് സഞ്ചാരികളെവരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ പര്യാപ്തമാണെന്നാണ് സ്പെയ്സ് എക്സിന്റെ അവകാശവാദം. ഈ വര്‍ഷം രണ്ട് ബഹിരാകാശ യാത്രികരെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം