വാക്സിൻ കൊണ്ടു മാത്രം കോവിഡ് തുടച്ചു നീക്കപ്പെടില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: വാക്സിൻ കൊണ്ട് മാത്രം കൊവിഡിന്റെ പൂർണ പരിഹാരം സാധ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഞായറാഴ്ച (15/11/2020 ) അഭിപ്രായപ്പെട്ടു.

“ നാം ഇന്ന് സ്വീകരിക്കുന്ന വിവിധങ്ങളായ കോവിഡ് പ്രതിരോധ മാർഗങ്ങളെ സഹായിക്കുന്ന ഒന്നു മാത്രമാകും വാക്സിൻ, അല്ലാതെ വാക്സിൻ എത്തിയാൽ മാസ്കടക്കം എല്ലാം ഉപേക്ഷിക്കാം എന്നർത്ഥമില്ല,” ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.”വാക്സിന് ഒറ്റയ്ക്ക് ഈ മഹാമാരിയെ അവസാനിപ്പിക്കാനാകില്ല.” അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട് മാസങ്ങൾ പിന്നിടുമ്പോൾ 54 ദശലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 1.3 ദശലക്ഷത്തിലധികം പേർ മരിച്ചു.

ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, അപകടസാധ്യതയുള്ള മറ്റ് ജനങ്ങൾ എന്നിവർക്ക് മുൻ‌ഗണന നൽകിക്കൊണ്ടാകും ആദ്യ ഘട്ടത്തിലെ വാക്സിൻ വിതരണമെന്ന് ടെഡ്രോസ് കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →