ല്യൂവെന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍സിലേക്ക് മുന്നേറാനുള്ള ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അവസാനിച്ചു. ബെല്‍ജിയത്തോട് രണ്ട് ഗോളിന് തോറ്റതാണ് തിരിച്ചടിയായത്.
യൂറി ടിയെലെമാന്‍സും ഡ്രെയ്സ് മെര്‍ട്ടെന്‍സും ബെല്‍ജിയത്തിനായി ഗോളടിച്ചു. ആദ്യപകുതിയില്‍ത്തന്നെ ബല്‍ജിയം ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ അവസാനിപ്പിച്ചു. ഗ്രൂപ്പ് രണ്ടില്‍ ഒരു കളി ശേഷിക്കെ മൂന്നാമതാണ് ഇംഗ്ലണ്ട്. ബെല്‍ജിയം ഒന്നാമതും ഡെന്മാര്ക്ക് രണ്ടാമതുമുണ്ട്.
മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് 3-1ന് ബോസ്നിയ ആന്‍ഡ് ഹെര്‍സെഗൊവിനയെ തകര്‍ത്തു. ജോര്‍ജിനോ വൈനാല്‍ദം ഇരട്ടഗോളടിച്ചു. മൂന്നാം ഗോള്‍ മെംഫിസ് ഡിപെയുടെ വകയായിരുന്നു. ഇറ്റലി രണ്ട് ഗോളിന് പോളണ്ടിനെ വീഴ്ത്തി. ജോര്‍ജിന്യോയും ബെറാര്‍ഡിയും ഗോള്‍ നേടി.

