പട്ന : ബീഹാറില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രധാന പ്രതിപക്ഷ പാർടിയായ ആര്‍ജെഡി ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയായുള്ള നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ആര്‍ജെഡി നേതാവ് തേജസ്വി യാദവോ മറ്റ് നേതാക്കളോ ചടങ്ങിൽ പങ്കെടുത്തില്ല. ബീഹാറിലെ ജനവിധി എന്‍ഡിഎ സര്‍ക്കാരിന് എതിരാണെന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം.
സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുന്ന വിവരം ഉച്ചയോടെ തന്നെ ആര്‍ജെഡി നേതൃത്വം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
എന്‍ഡിഎ സര്‍ക്കാരിന്റെ വഞ്ചനയാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ബീഹാറിലെ ജനവിധി എന്‍ഡിഎ സര്‍ക്കാരിന് എതിരായതിനാല്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്നായിരുന്നു ട്വീറ്റ്.

