റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുമളിയില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സജീവന്‍ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു

November 17, 2020 - 8:41 am

കുമളി: കഴിഞ്ഞ ദീപാവലി ദിവസം സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞതായി പോലീസ് . കുമളി ഒന്നാംമൈല്‍ സ്വദേശിയായ സജീവനെ(55) ആണ് സുഹൃത്തായായ ബാലകൃഷ്ണന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലകൃഷ്ണനേയും ഭാര്യ ശാന്തിയേയും കുമളി പോലീസ് അറസ്റ്റ് ചെയ്തു.

ചക്കുപളളത്ത് തോട്ടം ജോലിക്കിടെ പരിചയപ്പെട്ട സജീവനെ ദീപാവലി ആഘോഷത്തിനായി ബാലകൃഷ്ണന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വെളളിയാഴ്ച വൈകിട്ട് ഇരുവരും ബൈക്കില്‍ പുറത്തേക്കു പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. തിരിച്ചുവന്ന രണ്ടുപേരും തമ്മില്‍ മദ്യലഹരിയില്‍ വാക്കേറ്റമുണ്ടായിരുന്നു. പുലര്‍ച്ചെ നാട്ടുകാരെ വിളിച്ചണര്‍ത്തി സജീവന്‍ ഉണുന്നില്ലെന്നും ഹൃദയാഘാതമാണോയെന്ന് സംശയമുണ്ടെന്നും പറഞ്ഞിരുന്നു.

സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പ്രഥമീക പരിശോധനയില്‍ സജീവന്റെ കഴുത്തില്‍ വലിയ മുറിപ്പാട് കണ്ടെത്തി. സമീപത്തുണ്ടായിരുന്ന സാരി പിരിച്ച നിലയില്‍ കണ്ടെത്തിയതോടെ പോലീസ് കൊലപാതകമാണെന്ന പ്രഥമീക നിഗമനത്തില്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് കുമളി സിഐ ജോബിന്‍ ആന്റണി , എസ്‌ഐ പ്രശാന്ത് പി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദമ്പതികളെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *