ആസിഡ് ആക്രമണം. 22 കാരി കൊല്ലപ്പെട്ടു

മുംബൈ: 22 കാരിയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം തീകൊളുത്തി കൊന്നു. മുംബൈ സ്വദേശിനിയായ യുവതിയാണ് പങ്കാളിയുടെ ക്രൂരതക്കിരയായത്. 2020 നവംബര്‍ 14ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. യുവതിയുടെ പങ്കാളി നന്ദേശ് ജില്ലയില്‍ നിന്നുളള അവിനാശ് രാജൂര്‍(25)നെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. തന്നെ കൊല്ലാന്‍ അവിനാശ് പദ്ധതിയിടുന്നതായി അറിയില്ലായിരുന്നുവെന്ന് യുവതി മരണ മൊഴിയില്‍ വ്യക്തമാക്കിയതായി ഡിവൈഎസ്പി അന്ന സാവനത്ത് പറഞ്ഞു. അവിനാശ് തന്നെ ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നതായും യുവതി പറഞ്ഞു. പിന്നീട് ദേഹത്തേക്ക് ആസിഡ് വലിച്ചെറിയുകയായിരുന്നു.

യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ ഒരു ഫാം ഉടമയാണ് യുവതിയെ കണ്ടെത്തിയത്. പോലീസ് ആംബുലന്‍സുമായി എത്തി വൈകുന്നേരത്തോടെയാണ് ആശുപത്രിയിലേക്ക മാറ്റിയത്. ഞായറാഴ്ച ഉച്ചയോടെ യുവതി മരിച്ചു. ആസിഡും പെട്രോളും ക്യാനിലും കുപ്പിയിലുമായി കൊണ്ടുവന്നാണ് ആക്രമണം നടത്തിയത്.

രണ്ടുവര്‍ഷമായി അവിനാശും യുവതിയും ഒരുമിച്ചു ജീവിക്കുകയായിരുന്നു. പൂനയിലെ ഷിറൂരിലാണ് ഇവര്‍ താമസിച്ചിരുന്നത്. യുവതിയുടെ മാതാപിതാക്കള്‍ മറ്റൊരാളുമായി യിവതിയുടെ വിവാഹം നടത്തിയിരുന്നു.ഇയാളെ ഉപേക്ഷിച്ചാണ് യുവതി അവിനാശിനൊപ്പം താമസിക്കാന്‍ തുടങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →